പരുമല പള്ളി കൂദാശ നടന്നു
മാന്നാര്‍ : പുതുക്കി പണിത പരുമല പള്ളിയുടെ കൂദാശ പൂര്‍ത്തിയായി. പുതുക്കിയ പുണ്യ ദേവാലയം ഇനി മലങ്കരസഭയുടെ രത്നമായി ശോഭിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ കാതോലികാ ബാവയുടെ നേതൃത്വത്തില്‍ നടന്ന കൂദാശ ചടങ്ങുകളില്‍ സഭയിലെ മെത്രാപ്പോലീത്തമാരും മേല്‍പ്പട്ടക്കാരും ശെമ്മാശ്ശന്മാരും പങ്കുകൊണ്ടു.
ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് കൂദാശയുടെ രണ്ടാംഘട്ട ചടങ്ങുകള്‍ ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന കൂദാശയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു.
പരിശുദ്ധ കാതോലികാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ആദ്യത്തെ മൂന്നിന്മേല്‍ കുര്‍ബാന നടന്നത്. തുടര്‍ന്ന് 400 പേരടങ്ങിയ ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷയും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് രണ്ട് ദിവസമായി നടന്ന കൂദാശ ചടങ്ങില്‍ പങ്കെടുത്തത്.
കൂദാശയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം മഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ.പി.സി. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസം, സ്നേഹം, ആത്മീയത എന്നിങ്ങനെയുള്ളപൗരസ്ത്യസഭയുടെ അടിസ്ഥാന ഘടകങ്ങള്‍. ജനങ്ങളുടെ ഇടയില്‍ ജീവിച്ച് പ്രവര്‍ത്തിച്ച പരുമല തിരുമേനിയുടെ മാതൃക വിശ്വാസികള്‍ പിന്തുടരണമെന്ന് പി.സി.അലക്സാണ്ടര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications