ക്ഷേത്രപ്രവേശനം: സര്‍ക്കാര്‍ തനിയെ തീരുമാനമെടുക്കില്ല
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്തയിടെയുണ്ടായ പുണ്യാഹ വിവാദത്തെത്തുടര്‍ന്ന് എല്ലാ ക്ഷേത്രങ്ങളിലും വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് ഒറ്റയ്ക്കു തീരുമാനിക്കാനാവില്ലെന്ന് ഇടതുമുന്നണി.
ഒക്ടോബര്‍ 29 ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ക്ഷേത്രപ്രവേശന കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ പുണ്യാഹ വിവാദത്തെക്കുറിച്ച് ഇടതുമുന്നണി വിശദമായി ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ ക്ഷേത്രപ്രവേശന കാര്യത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാനാവില്ലെന്നതാണ് മുന്നണിയുടെ നിലപാടെന്നും മുന്നണി കണ്‍വീനര്‍ വി. എസ്.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കാര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി അഭിപ്രായസമന്വയത്തിലെത്തണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എങ്കിലും എല്ലാ വിശ്വാസികള്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications