വാഗമണ്‍ പെണ്‍വാണിഭം: പ്രതികളെ വെറുതെവിട്ടു
പാലാ:വാഗമണ്‍ പെണ്‍വാണിഭക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുകൊണ്ട് കോടതിവിധി.പാലാ അസിസ്റന്റ് സെഷന്‍സ് ജഡ്ജി കെ.ജെ.തോമസ് സ്റാന്‍ലിയാണ് ഈ വിധി പ്രഖ്യാപിച്ചത്.
കേസിന്റെ വിസ്താരവേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെവിട്ടത്.
ഒന്നുമുതല്‍ ഏഴു വരെ പ്രതികളായ പാലാ പുത്തന്‍ പള്ളിക്കുന്ന് വടക്കേല്‍ താഴെ സന്തോഷ്,ഏലിക്കുളം കുരുവിക്കൂട് വളവനാനിക്കല്‍ വെളുമ്പന്‍ സന്തോഷ്,കുമളി അട്ടപ്പള്ളം ഒന്നാംമൈല്‍ തനാജിബ് കോട്ടേജില്‍ ശശി,അയ്യപ്പന്‍ കോവില്‍ പരപ്പ് കണിയാംപറമ്പില്‍ പ്രകാശ്,കട്ടപ്പന കുന്തളംപാറ വേലമ്പാവ് കുടിയില്‍ രവി,എറണാകുളം കുമ്പളങ്ങി കളരിക്കല്‍ വീട്ടില്‍ റെജിയെന്ന ജോണി,ഭാര്യ പൂഞ്ഞാര്‍ നടുഭാഗം പനച്ചിപ്പാറ ഭാഗത്ത് തുണ്ടത്തില്‍ ബീന എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
പ്രതികളെ തനിക്കറിയില്ലെന്ന് പറഞ്ഞ് പീഡനത്തിനിരയായ, കേസിലെ ഒന്നാം സാക്ഷികൂടിയായ കൊഴുവനാല്‍ സ്വദേശിനി പതിനാലുകാരി പെണ്‍കുട്ടിയും പ്രോസിക്യൂഷന്‍ ഭാഗത്തെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ അമ്മ ത്രേസ്യാമ്മ,പെണ്‍കുട്ടിയുടെ മുത്തച്ഛന്‍,ഏഴാം സാക്ഷി ഓട്ടോഡ്രൈവര്‍ റെജി,വാഗമണ്‍ സ്വകാര്യ റിസോര്‍ട്ടിലെ വാച്ചര്‍ ഷണ്‍മുഖം,ഇടപ്പാടി സ്വദേശിയായ ജോസ് സ്കറിയ എന്നിവരടക്കം കേസിലെ 12 പ്രധാന സാക്ഷികളാണ് വിസ്താരവേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയത്.
1998 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാലായ്ക്ക് സമീപം കൊഴുവനാല്‍ സ്വദേശിനിയായ 14കാരി പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വാഗമണ്ണിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയി ലൈംഗികപീഡനം നടത്തിയെന്നായിരുന്നു കേസ്.മെയ് 15 മുതല്‍ 20 വരെ ഏഴുപേര്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.












Click it and Unblock the Notifications