ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്: 25 മരണം
ധാക്ക: തെക്കന്‍ ബംഗ്ലാദേശില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു.ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29 ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
150കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്.കാറ്റിന്റെ ശക്തിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്.
കടല്‍തീരത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് വീടു നഷ്ടപ്പെട്ടു.കാലാവസ്ഥാമുന്നറിയിപ്പു വകവെയ്ക്കാതെ കടലില്‍ പോയ 100 മത്സ്യത്തൊഴിലാളികളെ കാണാതായി.












Click it and Unblock the Notifications