കനിഷ്ക ദുരന്തം: ഒരാള്‍ കൂടി അറസ്റ്റില്‍
വാന്‍കൂവര്‍(കാനഡ): 1985 ലെ കനിഷ്ക വിമാന ദുരന്തം ആസൂത്രണം ചെയ്ത ഒരു പ്രതിയെ കൂടി വാന്‍കൂവര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 30 തിങ്കളാഴ്ചയായിരുന്നു അറസ്റ്റ് . എന്നാല്‍ ഇയാളുടെ പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല.
കനിഷ്ക ബോംബ് സ്ഫോടനത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതിയാണിയാള്‍. ഒക്ടോബര്‍ 28 ശനിയാഴ്ച കനേഡിയന്‍ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. അജൈബ് സിംഹ് ബാഗ്രി, റിപുദാമന്‍ സിംഹ് മാലിക് എന്നീ രണ്ട് സിഖ് വംശജരാണ് ഇവര്‍.
മാലികിനേയും ബാഗ്രിയെയും ഒക്ടോബര്‍ 30 ന് കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്. ഇവരില്‍ നിന്നു ചോര്‍ത്തിയ വിവരമനുസരിച്ചാണ് തിങ്കളാഴ്ചത്തെ അറസ്റ്റ്.
സംഭവത്തിനുത്തരവാദികളായ കൂടുതല്‍ പേരെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് .












Click it and Unblock the Notifications