മഹാനഗരങ്ങളില്‍ വൃദ്ധര്‍ കൊലചെയ്യപ്പെടുന്നു
മുംബൈ : ബാംഗ്ലൂര്‍,മുംബൈ നഗരങ്ങളില്‍ വൃദ്ധരെ കൊല ചെയ്യുന്ന സംഭവം കൂടിവരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മുംബൈയില്‍ 19 വൃദ്ധരും ബാംഗ്ലൂരില്‍ 15 ദിവസത്തിനുള്ളില്‍ രണ്ട് വൃദ്ധരും കൊല്ലപ്പെട്ടു.
മുംബൈയില്‍ സഹോദരിമാരായ നിര്‍മല ഛബ്രിയ (70), ലക്ഷ്മിബായ് ഛബ്രിയ എന്നിവരാണ് ഏറ്റവും ഒടുവില്‍ വധിക്കപ്പെട്ടത്.ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് മുംബൈയിലെ ഖാറിലുള്ള വീട്ടില്‍ വച്ച് ഇവര്‍ കൊല്ലപ്പെട്ടത്. നിര്‍മലയുടെ കൊച്ചുമകന്‍ സഞ്ജയ് തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവരെ കൊല ചെയ്ത ശേഷം സഞ്ജയ് ആത്മഹത്യ ചെയ്തിട്ടുണ്ടാകാം എന്ന് പൊലീസ് അനുമാനിക്കുന്നു.
ഇവരുടെ കൊലപാതകത്തിന് നാല് ദിവസം മുമ്പാണ് മുംബൈയിലുള്ള വൃദ്ധദമ്പതികളായ വാമന്‍ (70), സുലോചന (65) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ എടുത്തു വളര്‍ത്തിയ തിവാരിയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.
ബാംഗ്ലൂരില്‍ നടന്ന രണ്ട് കൊലപാതകങ്ങളും നടത്തിയതാരെന്നുള്ളതിന്റെ ഒരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് ബാംഗ്ലൂര്‍ ബസവന്‍ഗുഡിയിലെ വസതിയില്‍ വച്ച് മഞ്ജുള (64) കൊല ചെയ്യപ്പെട്ടത്. ഭര്‍ത്താവ് പ്രഭാതസവാരിക്ക് പോയ സമയത്താണ് മഞ്ജുള വധിക്കപ്പെട്ടത്.
മഞ്ജുള വധത്തിന് ഏതാനും ദിവസം മുമ്പാണ് 72 വയസ്സുള്ള രാമകൃഷ്ണന്‍ വധിക്കപ്പെട്ടത്. ഇരുവരെയും കഴുത്ത് മുറിച്ചാണ് കൊന്നിരിക്കുന്നത്. ഇത് ഈയിടെ ചിറ്റൂര്‍ ജയിലില്‍ നിന്നും തടവ് ചാടിയ ദണ്ഡുപാളയ കൃഷ്ണ സംഘത്തിന്റെ ശൈലിയാണെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ വൃദ്ധരുടെ കണക്കെടുക്കുന്നതുള്‍പ്പടെയുള്ള സുരക്ഷാപരിപാടികള്‍ പൊലീസ് ആവിഷ്കരിച്ചുവരികയാണ്.












Click it and Unblock the Notifications