പെട്രോളിയം വില: മമത പ്രശ്നം ഉന്നയിച്ചില്ല
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് പിന്‍വലിക്കുന്ന കാര്യം റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
ഒക്ടോബര്‍ 30 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു പ്രമോദ് മഹാജന്‍.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് പിന്‍വലിക്കുന്നതിനെ കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. മറ്റു ചില വിഷയങ്ങളില്‍ മമതാ ബാനര്‍ജി തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചതല്ലാതെ ഇക്കാര്യത്തെ കുറിച്ച് അവര്‍ യോഗത്തില്‍ ഒന്നും പറയുകയുണ്ടായില്ല.
പ്രധാനമന്ത്രിയുമായി അവര്‍ പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയോ എന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications