പെട്രോളിയം:മമത വാജ്പേയിക്ക് കത്ത് നല്‍കി
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രറെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി വാജ്പേയിക്ക് കത്ത് നല്‍കി. ഒക്ടോബര്‍ 30 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷമാണ് താന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതെന്ന് മമത പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ കത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മന്ത്രിസഭായോഗത്തില്‍ താന്‍ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും മമത പറഞ്ഞു.












Click it and Unblock the Notifications