Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കേരളപ്പിറവി ആഘോഷം

മുംബൈ: മുംബൈയില്‍ ജനകീയ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ നാല് ബുധനാഴ്ച കേരളപ്പിറവി ആഘോഷങ്ങള്‍ നടക്കും. ഷണ്മുഖാനന്ദ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവി മുഖ്യാതിഥിയായിരിക്കും.

വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ചിട്ടുള്ള 10 മലയാളികളെ ചടങ്ങില്‍ ആദരിക്കും. ഫാത്തിമാബീവിയെ കൂടാതെ രണ്ടാമത്തെ തവണ മികച്ച നടനുള്ള ഭരത് അവാര്‍ഡ് നേടിയ മോഹന്‍ലാല്‍, ഷെവലിയാര്‍ പുരസ്കാരം നേടിയചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍.കരുണ്‍, ദേശീയ അവാര്‍ഡ് നേടിയ ഹിന്ദി ചിത്രം സര്‍ഫറോഷിന്റെ സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍, പ്രമുഖവ്യവസായി ആര്‍.കെ.കൃഷ്ണകുമാര്‍, പാല്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ട ഡോ.വര്‍ഗീസ് കുര്യന്‍, പാര്‍ലമെന്റംഗമായ അബ്ദുസമദ് സമദാനി, ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ജെ.അല്‍ഫോണ്‍സ്, പ്രമുഖ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍, ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി എന്നിവരെയാണ് ആദരിക്കുന്നത്.

ജനകീയ കലാകേന്ദ്രത്തിന്റെ 21-ാം വാര്‍ഷികാഘോഷം കൂടി നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ സുവനീര്‍ പ്രകാശനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+