ബിഹാറില്‍ വിദ്യാഭ്യാസമന്ത്രിക്കു നേരെ വധശ്രമം
പട്ന: ബിഹാറില്‍ മാവോയിസ്റ് കമ്യൂണിസ്റ് സെന്റര്‍ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രിയെ വെടിവെച്ചുകൊല്ലാന്‍ ശ്രമം നടത്തി.ഒക്ടോബര്‍ 30തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.
കെന്ദ്വാദി ഗ്രാമത്തില്‍ ഒരു ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഉണ്ടാവുന്നതിന് അല്പം മുമ്പ് സംഭവസ്ഥലത്തു നിന്നു പോയ മന്ത്രി ഷബാ അഹമ്മദ് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്ന നാല് പൊലീസുകാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
പരിക്കേറ്റവരില്‍ ഒരു ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications