സുപ്രിംകോടതി വിധിക്കെതിരെ മേധാപട്കര്‍ അപ്പീല്‍ നല്കി
ദില്ലി:നര്‍മ്മദാ ഡാമിന്റെ ഉയരം കൂട്ടാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ ഒക്ടോബര്‍ 30 തിങ്കളാഴ്ച മേധാപട്കര്‍ അപ്പീല്‍ നല്‍കി.സുപ്രിംകോടതി ചീഫ് ജസ്റിസ് എ.എസ്.ആനന്ദ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. കഴിയുന്നതും വേഗത്തില്‍ പരാതി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തിങ്കളാഴ്ച കേസ് വാദത്തിനെടുത്തില്ല.
ഒക്ടോബര്‍ 31 ചൊവാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള പണി തുടങ്ങാനിരിക്കുകയാണ്.ഡാമിന്റെ ഉയരം 90 മീറ്ററാക്കി ഉയര്‍ത്താന്‍ ദുരിതാശ്വാസ പുനരധിവാസ സമിതി അനുമതി നല്കിയിരുന്നുവെന്ന് ഒക്ടോബര്‍ 18ന്റെ വിധിയില്‍ സുപ്രിംകോടതി പറഞ്ഞിരുന്നു.എന്നാല്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ സമിതി അംഗീകാരം നല്കിയിട്ടില്ലെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്റെ പേരില്‍ മേധാപട്കര്‍ നല്കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications