കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വമ്പന്‍ അണ്വായുധങ്ങള്‍ നിര്‍മിക്കാനാവും

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യയ്ക്ക് വമ്പന്‍ അണ്വായുധങ്ങള്‍ നിര്‍മ്മിക്കാനാവുമെന്ന് ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ആര്‍ ചിദംബരം വെളിപ്പെടുത്തി. 200 കിലോടണ്‍ ഊര്‍ജ്ജം പുറപ്പെടുവിക്കാന്‍ ശേഷിയു ള്ള വമ്പന്‍ അണു ബോംബുകള്‍ വരെ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്കുണ്ടെന്ന് ഡോ. ചിദംബരം വ്യക്തമാക്കി.

1998 ലെ പൊഖ്റാന്‍ അണു പരീക്ഷണത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് ഡോ. ചിദംബരം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 30 തിങ്കളാഴ്ച മുംബൈ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഡോ. ഹോമി ജഹാംഗീര്‍ ഭാഭയുടെ 91-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാാരിക്കുകയായിരുന്നു ഡോ. ചിദംബരം.

പൊഖ്റാന്‍ അണു പരീക്ഷണത്തോടെ ഇന്ത്യ സമ്പൂര്‍ണ ആണവശക്തിയായി എന്ന പ്രധാനമന്ത്രി വാജ്പേയ്യുടെ പ്രസ്താവന ശരിയാണെന്ന് ഡോ ചിദംബരം ചൂണ്ടിക്കാട്ടി.

1998 ലെ പരീക്ഷണങ്ങളുടെ ഫലം മുംബൈ ഭാഭാ അറ്റോമിക കേന്ദ്രത്തില്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് ഇന്ത്യയുടെ ആണവസാങ്കേതിക വിദ്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടിയത്. എന്നാല്‍ 1998 ലെ പരീക്ഷണങ്ങള്‍ക്കു ശഷം ഇന്ത്യ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും ഡോ.ചിദംബരം ചൂണ്ടിക്കാട്ടി. ആണവസാങ്കേതിക രംഗത്ത് ഇന്ത്യ ഒരു വന്‍ശക്തിയായി മാറിയിരിക്കുകയാണ്. ഈ രംഗത്ത് ഇന്ത്യയ്ക്ക് ലോകോത്തര സാങ്കേതിക വൈദഗ്ധ്യം കൈമുതലായുണ്ട്.

പൊഖ്റാന്‍ പരീക്ഷണം സംബന്ധിച്ചു നടത്തി വന്നിരുന്ന ഗവേഷണങ്ങള്‍ അവസാനിപ്പിച്ചതായും പരീക്ഷണത്തിന്റെ ലക്ഷ്യങ്ങളെല്ലാം തന്നെ സാക്ഷാത്കരിച്ചതായും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. അനില്‍ കാകോദ്കര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X