അഷ്നയ്ക്ക് സൗദി മലയാളികളുടെ സഹായഹസ്തം
കൊച്ചി: കണ്ണൂരിലെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട് എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ കഴിയുന്ന അഷ്നയ്ക്ക് സൗദി മലയാളികളുടെ സഹായഹസ്തം.
സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജൂബൈലില്‍ എവൈടിബിസി കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് അഷ്നയ്ക്ക് നല്‍കാനായി 46,561 രൂപ സംഭരിച്ചത്. ഒക്ടോബര്‍ 29 ഞായറാഴ്ച ആശുപത്രിയിലെത്തിയ ടി.വി.അബാസ്, ബാബു ചെറിയാന്‍ എന്നിവര്‍ അധികൃതരെ തുക ഏല്പിച്ചു.












Click it and Unblock the Notifications