കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍: അനുമതി ഉടന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാന്‍ സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നല്‍കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും അനുമതി നല്‍കുക.

ഇതിനുള്ള അപേക്ഷാഫോറവും നിബന്ധനകള്‍ അടങ്ങിയ ലഘുലേഖയും നവംബര്‍ ആറ് തിങ്കളാഴ്ച മുതല്‍ 15 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണി വരെ വിതരണം ചെയ്യും.

വിതരണ വിഭാഗത്തിന്റെ തിരുവനന്തപുരം, കോഴിക്കോട് , എറണാകുളം എന്നിവിടങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാരുടെ ഓഫീസുകളില്‍ നിന്ന് ഇവ ലഭിക്കും. അപേക്ഷാ ഫാറത്തിന് അമ്പത് രൂപയാണ് വില. പൂരിപ്പിച്ച അപേക്ഷാ ഫാറം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വൈകുന്നേരം മൂന്ന് മണിയാണ്.

കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ അവരവരുടെ മേഖലയില്‍പ്പെടുന്ന ചീഫ് എഞ്ചിനീയര്‍മാരുടെ ഓഫീസുകളില്‍ നിന്ന്് അപേക്ഷാഫാറങ്ങള്‍ വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ നിശ്ചിത ഫാറത്തില്‍ പ്രത്യേക അപേക്ഷ വീണ്ടും നല്‍കണം. നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X