കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ കൂടുന്നു
കോഴിക്കോട് : കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുകയാണെന്ന് മെഡിക്കല്‍ ഓങ്കോളജി പഠനശിബിരം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഒരു ലക്ഷം പേരില്‍ 85 പേര്‍ക്കും കാന്‍സറുണ്ട്. കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ധിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദമാണ് കൂടുതലായി കണ്ടു വരുന്നത്.
ഭക്ഷണരീതിയിലും ജീവിതശൈലിയിലും കേരളീയര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളാണ് കാന്‍സര്‍ വര്‍ധിപ്പിച്ചതെന്ന് ശിബിരത്തില്‍ സംബന്ധിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നുകള്‍ കൊണ്ട് കാന്‍സര്‍ ചികിത്സിക്കുന്ന രീതിയാണ് കീമോതെറാപ്പി. മെഡിക്കല്‍ ഓങ്കോളജി എന്ന മെഡിക്കല്‍ ശാഖയിലാണ് കീമോതെറാപ്പി അടങ്ങിയിട്ടുള്ളത്. ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് ശിബിരം ആരംഭിച്ചത്.












Click it and Unblock the Notifications