ദളിത് പിന്നോക്ക ഐക്യവേദി രൂപീകരിച്ചു
കൊച്ചി:കേരളത്തിലെ 45 ദളിത് പിന്നോക്ക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ദളിത് പിന്നോക്ക ഐക്യവേദി രൂപീകരിച്ചു.കേരളത്തിലെ ക്ഷേത്രങ്ങളിലെ അനാചാരങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും ദേവസ്വം ബോര്‍ഡുകളില്‍ ദളിത് പ്രാതിനിധ്യം എത്രയുണ്ടെന്ന് അറിയുന്നതിനും റിട്ടയേര്‍ഡ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനും ഒക്ടോബര്‍ 29 ഞായറാഴ്ച ചേര്‍ന്ന സമ്മേളനം തീരുമാനിച്ചു.രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഒരു ദളിതനെ നിയമിക്കണമെന്ന് സമ്മേളനെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.എം.എ.കുട്ടപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് വിദ്യാസാഗര്‍ ആമുഖപ്രഭാഷണം നടത്തി.വിവിധ സംഘടനാപ്രതിനിധികള്‍ പ്രസംഗിച്ചു.












Click it and Unblock the Notifications