ഭീഷണി: മാഗസിന്‍ എഡിറ്റര്‍ മാപ്പ് പറഞ്ഞു
ശ്രീകൃഷ്ണപുരം : സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതിയതിന് കോളേജ് മാഗസിന്‍ എഡിറ്ററില്‍ നിന്നും സിപിഎം മാപ്പ് എഴുതിവാങ്ങി.
സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് മാപ്പ് എഴുതി നല്‍കിയെന്ന് ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനിയറിംഗ് കോളേജ് മാഗസിന്‍ എഡിറ്റര്‍ സലാം മണ്ണാര്‍കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 തിങ്കളാഴ്ച പഠിപ്പ്മുടക്കി.
കോളേജ് പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നത് തടയണമെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കോളേജ് മാഗസിനില്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്ന് മാഗസിന്‍ എഡിറ്ററെ പിടികൂടാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് അവശരാക്കി. മാഗസിന്‍ എഡിറ്റര്‍ മാപ്പെഴുതി നല്‍കിയാലല്ലാതെ കോളേജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഭീഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications