മലബാര്‍ സിമന്റ്സ് കേസ്: എഫ്ഐആര്‍ ഫയലില്‍
പാലക്കാട്: മലബാര്‍ സിമന്റ്സിന്റെ വാളയാര്‍ യൂണിറ്റില്‍ നടന്ന 18.5 ലക്ഷം രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രണ്ട് കരാറുകാര്‍ക്കെതിരെയും വിജിലന്‍സ് വകുപ്പ് എഫ്ഐആര്‍ ഫയല്‍ ചെയ്തു.
കോഴിക്കോട്ടെ അന്വേഷണ കമ്മിഷണര്‍ക്കും പ്രത്യേക കോടതിക്കും മുമ്പാകെയാണ് ഒക്ടോബര്‍ 30 തിങ്കഴാഴ്ചയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. മുന്‍ അക്കൗണ്ട്സ് ഓഫീസര്‍ എന്‍.ഗോപകുമാറും പ്രതികളില്‍ ഉള്‍പ്പെടുന്നു. ഗോപകുമാര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
96-97 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ തുകക്ക് ഭക്ഷണം നല്‍കുന്ന കാന്റീനിലേക്കുള്ള ഭക്ഷണകൂപ്പണ്‍ വിവേചനപരമായി വിതരണം ചെയ്ത് 18.5 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.












Click it and Unblock the Notifications