Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ബുധനാഴ്ച യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ അറിയിച്ചു.

ഈയിടെയുണ്ടായ മദ്യദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഒക്ടോബര്‍ 30 തിങ്കളാഴ്ച നടന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തിനു ശേഷമാണ് ശങ്കരനാരായണന്‍ ഇക്കാര്യം അറിയിച്ചത്.

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. അന്ന് യുഡിഎഫ് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ ആറിന് പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ എട്ടിന് നടക്കുന്ന അടുത്ത യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നീക്കങ്ങളെ കുറിച്ച് തീരുമാനിക്കും.

ശിവദാസമേനോന്‍ സ്വന്തം നിലയില്‍ രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു.

നായനാര്‍ സര്‍ക്കാരിന്റെ അറിവോടും സമ്മതത്തോടെയുമാണ് സിപിഎം-മദ്യമാഫിയാ ലോബി സംസ്ഥാനത്ത് വിഷമദ്യവ്യാപാരം വ്യാപകമാക്കിയത്. പൊലീസിനെ നിശബ്ദമാക്കി നിര്‍ത്തി സിപിഎം മദ്യലോബിയെ സഹായിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളും വ്യാജമദ്യ വ്യാപാരികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേ കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+