വിഷമദ്യം: അഞ്ചു പേര്‍ കൂടി ആശുപത്രിയില്‍
തിരുവനന്തപുരം: വിഷമദ്യം കഴിച്ച് അവശനിലയിലായ അഞ്ച് പേരെ കൂടി ഒക്ടോബര്‍ 30 തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കല്ലുവാതുക്കല്‍ നിന്ന് മൂന്നുപേരയും ബാലരാമപുരത്ത് നിന്ന് ഒരാളെയും പള്ളിപ്പുറത്തു നിന്ന് ഒരാളെയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച വിഷമദ്യം കഴിച്ച ഒരാള്‍ ബാലരാമപുരത്ത് മരിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പല ഭാഗങ്ങളിലും വിദേശമദ്യഷാപ്പുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ബാലരാമപുരത്ത് മൂന്ന് കള്ള്ഷാപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു.
തിരുവനന്തപുരം ജില്ലയില്‍ റെയ്ഡ് വ്യാപകമായി തുടരുകയാണ്. രണ്ടു പേരെ തിങ്കളാഴ്ച അറസ്റ് ചെയ്തു.












Click it and Unblock the Notifications