Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബു ഭീഷണിയില്‍ നടുങ്ങി കല്ലാച്ചി

കല്ലാച്ചി : കല്ലാച്ചി നഗരത്തില്‍ ഏതു നിമിഷവും ബോംബ് പൊട്ടാം. സ്ഫോടനങ്ങളില്‍ നെഞ്ചിടിക്കുന്ന ഈ ചെറുനഗരത്തില്‍ ജനജീവിതം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

നഗരം കീഴടക്കിയിരിക്കുന്ന കഞ്ചാവ് ലോബിയാണ് ഇവിടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വൈകുന്നേരത്തോടെ തന്നെ നഗരം ആളൊഴിഞ്ഞ് തങ്ങളുടെ ബിസിനസിന് പാകമാവണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണ്.

കല്ലാച്ചി കോര്‍ട്ട് റോഡിലും മാര്‍ക്കറ്റ് റോഡിലുമാണ് വിദേശമദ്യ-കഞ്ചാവ് ലോബി അഴിഞ്ഞാടുന്നത്. ഈ ഭാഗങ്ങളില്‍ പകല്‍ പോലും ജനം പുറത്തിറങ്ങാന്‍ ഭയക്കുന്ന അവസ്ഥയാണ്. പൊലീസ് കാവലുണ്ടായിരുന്നപ്പോഴും ബോംബെറിഞ്ഞ് ജനത്തെ വിരട്ടാന്‍ തക്കവണ്ണം ഇവര്‍ ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ബോംബേറിനെതിരെ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ജനപ്രതിനിധികളടക്കമുള്ളവര്‍ കാവല്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു നേരെയും സംഘം ബോംബെറിയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+