സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ മുരളി(60) വാഹനാപകടത്തില്‍ മരിച്ചു. ഒക്ടോബര്‍ 30 തിങ്കളാഴ്ച പുലര്‍ച്ചെ പാലാരി വട്ടം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഒക്ടോബര്‍ 29 ഞായറാഴ്ച സി പി ഐ തൃക്കാക്കര ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം കടവന്ത്ര കുമാരനാശാന്‍ നഗറിലെ വസതിയിലേയ്ക്കു സ്കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. കറുകപ്പിള്ളി മുസ്ലീം സ്കൂളിലെ അധ്യാപിക പത്മാവതിയാണ് ഭാര്യ.രാജേഷ്(അമേരിക്ക), രമ്യ എന്നിവര്‍ മക്കളാണ്.
മൃതദേഹം അമേരിക്കയിലുള്ള മകന്‍ രാജേഷ് എത്തിയതിന് ശേഷം നവംബര്‍ ഒന്ന് ബുധനാഴ്ച ഉച്ചയ്ക്ക് മൂവാറ്റുപുഴയ മേക്കടമ്പിലുള്ള തറവാട്ട് വളപ്പില്‍ സംസ്കരിക്കും. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സി അച്യുതമേനോന്‍ ഹാളിലും തുടര്‍ന്ന് സി പി ഐ ജില്ലാക്കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന മുരളി പാര്‍ട്ടി അണികളില്‍ ഏറെ ആദരണീയനായിരുന്നു. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി ജില്ലാസെക്രട്ടറിയായിരുന്നു. മുരളിയുടെ അകാലനിര്യാണത്തില്‍ സി പി ഐ അഖിലേന്ത്യാ സെക്രട്ടറി എ ബി ബര്‍ദാന്‍ അനുശോചിച്ചു.












Click it and Unblock the Notifications