വിഷമദ്യം: നവംബര്‍ നാലിന് സര്‍വകക്ഷിയോഗം
തിരുവനന്തപുരം: വിഷമദ്യവില്പന തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ നാലിന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.
ഒക്ടോബര്‍ 30 തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളെയും യോഗത്തിനു ക്ഷണിക്കുമെന്ന് നായനാര്‍ പറഞ്ഞു.
വിഷമദ്യവ്യാപാരത്തെ തടയണമെങ്കില്‍ എല്ലാവരുടെയും സഹകരണം കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ വിഷമദ്യം കഴിച്ച് അവശരായ10 പേരെ കൂടി തിങ്കളാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications