കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തളം : എല്‍ഡിഎഫിന് വീണ്ടും ബിജെപി പിന്തുണ

  • By Staff
Google Oneindia Malayalam News

പന്തളം : പന്തളം ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 30 തിങ്കളാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.

ബിജെപി പിന്തുണ ലഭിച്ചതിനെ തുടര്‍ന്ന് സിപിഎമ്മിലെ കെ.പി.ചന്ദ്രശേഖരക്കുറുപ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കുറുപ്പ് സത്യപ്രതിജ്ഞ ചെയ്തില്ല.

ചെറുകോല്‍ പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. എന്നാല്‍ ഇവിടെ ഇടതുമുന്നണി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

പന്തളം ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഏഴും ഐക്യമുന്നണിക്ക് ഒമ്പതും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്. സിപിഎം റിബലായ ജി.ഗോപാലനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ബിജെപി പിന്തുണയോടെ വിജയിച്ചതിനാല്‍ ഗോപാലനും സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചു.

മുമ്പ് ബിജെപി പിന്തുണയോടെ പന്തളം ചെറുകോല്‍ ഗ്രാമപഞ്ചായത്തുകളില്‍ സിപിഎം അധികാരത്തിലേറിയെങ്കിലും പിന്നീട് സ്ഥാനമൊഴിയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X