ആര്‍എസ്എസ് പരിപാടി ഒക്ടോബര്‍ 31മുതല്‍
കൊച്ചി : ആര്‍എസ്എസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്ക് കേരളത്തില്‍ ഒക്ടോബര്‍ 31 ചൊവാഴ്ച തുടക്കമിടും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന സമ്പര്‍ക്കപരിപാടിക്ക് രാഷ്ട്ര ജാഗരണ യജ്ഞം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 50 ലക്ഷം വീടുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുമെന്ന് പ്രാന്തകാര്യവാഹ് എ.ആര്‍.മോഹനന്‍ ഒക്ടോബര്‍ 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു ലക്ഷത്തോളം സ്വയംസേവകര്‍ ഗൃഹസമ്പര്‍ക്കപരിപാടിയില്‍ പങ്കാളികളാകുമെന്ന് മോഹനന്‍ പറഞ്ഞു. കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍, ഐഎസ്ഐ പിന്തുണയോടെ അരങ്ങേറുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സമ്പര്‍ക്കപരിപാടി.
സാമ്പത്തികമേഖലയില്‍ പിടിമുറുക്കാന്‍ വിദേശശക്തികള്‍ നടത്തുന്ന നീക്കങ്ങളെ ക്കുറിച്ചും പ്രചരണം നടത്തും. 2001മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ലഘുലേഖകളും പുസ്തകങ്ങളും സ്വയംസേവകര്‍ ഗ്രാമതലം വരെ എത്തിക്കുമെന്ന് മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications