കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: 423 പ്രത്യേക തീവണ്ടി സര്‍വീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് റെയില്‍വേ 423 പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും.

ചെന്നൈയില്‍ നിന്ന് കായംകുളത്തേയ്ക്ക് ദിവസേന ഓരോ പ്രത്യേക തീവണ്ടി ഉണ്ടാകും. (വണ്ടി നമ്പര്‍-647, 648 )നവംബര്‍ 15 ന് ചെന്നൈയില്‍ നിന്നാണ് ആദ്യ വണ്ടി പുറപ്പെടുന്നത്. ചെന്നൈയില്‍ നിന്നും രാത്രി 10. 45 ന് പുറപ്പെടുന്ന വണ്ടി ജോലാര്‍പേട്ട, ഈറോഡ്, പാലക്കാട് വഴി നവംബര്‍ 16 ന് കായംകുളത്തെത്തും. ജനുവരി 20 ന് ചെന്നൈയില്‍ നിന്നാണ് ഈ റൂട്ടിലെ അവസാന വണ്ടി.

ചെന്നൈ എഗ്മൂറില്‍ നിന്ന് തിരുനെല്‍വേലിക്ക് പ്രതിവാര തീവണ്ടി സര്‍വീസ് നടത്തും. (നമ്പര്‍ -657, 658). നവംബര്‍ രണ്ടിന് എഗ്മൂറില്‍ നിന്നാണ് ആദ്യ സര്‍വീസ്. രാത്രി 11. 45 ന് പുറപ്പെടുന്ന വണ്ടി വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര വഴിയാണ് പോകുന്നത്.

ബാംഗ്ലൂര്‍-കോട്ടയം പ്രത്യേക വണ്ടി ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തും. (നമ്പര്‍-649,650). നവംബര്‍ 15 ന് ബാംഗ്ലൂരില്‍ നിന്ന് ആദ്യ സര്‍വീസും ജനവരി 20 ന് അവസാന സര്‍വീസും പുറപ്പെടും. ബംഗാരപ്പെട്ട്, ഈറോഡ്, എറണാകുളം ടൗണ്‍ വഴിയാണ് വണ്ടി പോകുക.

ഇതു കൂടാതെ തിരുവനന്തപുരം- മംഗലാപുരം പ്രതിവാര പ്രത്യേക തീവണ്ടിയുമുണ്ടാകും. (നമ്പര്‍- 376,370). ഡിസംബര്‍ 22 ന് തിരുവനന്തപുരത്തു നിന്ന് ആദ്യ വണ്ടിയും ജനവരി 19 ന് അവസാനവണ്ടിയും യാത്ര തിരിക്കും. എല്ലാ വെള്ളിയാഴ്ചയുമാണ് ഈ വണ്ടി ഓടുക. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വണ്ടി ശനിയാഴ്ചകളിലും ഓടിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X