ഡീക്കന്‍ പദവി സ്ത്രീകള്‍ക്കും നല്‍കിയേക്കും
ഡബ്ലിന്‍ : ഡീക്കന്‍ പദവി സ്ത്രീകള്‍ക്കും നല്‍കുന്ന കാര്യം വത്തിക്കാന്‍ ആലോചിക്കുന്നു. ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മാര്‍പ്പാപ്പ ഒരു കമ്മിറ്റിയെ നിയോഗിച്ചതായി ഐറിഷ് കാത്തലിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റാറ്റ് സിംഗര്‍ തലവനായുള്ള കമ്മീഷന്‍ ഇതിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കും.
വൈദിക പദവിക്ക് തൊട്ടടുത്ത സ്ഥാനമായ ഡീക്കന്‍ പദവിയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ബിഷപ്പുമാരുടെ സിനഡ് ചര്‍ച്ച ചെയ്തിരുന്നു. ഡീക്കന്‍ പൂജനീയപദവി ആയതിനാല്‍ വനിതകള്‍ക്ക് നല്‍കാനാവില്ലെന്നും പൂജനീയപദവി അല്ലാത്തതിനാല്‍ അത് വനിതകള്‍ക്കും കൈയാളാമെന്നുമുള്ള വിരുദ്ധാഭിപ്രായങ്ങള്‍ സിനഡില്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications