രാജ്കുമാര്‍ പ്രശ്നം: കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി
ദില്ലി: രാജ്കുമാര്‍ പ്രശ്നത്തില്‍ ഒക്ടോബര്‍ 31 ചൊവാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാജ്കുമാറിനെ മോചിപ്പിക്കാന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മൂന്നംഗ ബെഞ്ച് മുമ്പാകെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസില്‍ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം പഠിക്കേണ്ടതുണ്ടെന്ന് മൂന്നംഗ ബെഞ്ച് ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചു.
ചൊവാഴ്ച തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ വി.ആര്‍.റെഡ്ഢിയുടെയും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കിരീത് റവാളിന്റെയും വാദങ്ങള്‍ ഡിവിഷന്‍ ബെഞ്ച് കേട്ടു.












Click it and Unblock the Notifications