രാമക്ഷേത്രം: വിഎച്ച്പിക്ക് ലക്ഷ്മണിന്റെ താക്കീത്
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള നീക്കങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടു പോവുകയാണെങ്കില്‍ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കുമെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.
ഒക്ടോബര്‍ 31 ചൊവാഴ്ച ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം പണിയാന്‍ ബിജെപി സഹകരിക്കില്ല എന്നാണോ ഈ താക്കീതിന്റെ അര്‍ഥം എന്ന ചോദ്യത്തിന് മറുപടിയായി രാമക്ഷേത്ര നിര്‍മാണം പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ബിജെപിയും മുസ്ലിങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ നവംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ രാജ്യത്തുടനീളം പ്രചാരണം തുടങ്ങും.
ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അജണ്ടകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications