രാജ്കുമാര്‍ പ്രശ്നം: സുപ്രിം കോടതി വിധി വീണ്ടും നീട്ടി
ദില്ലി: രാജ്കുമാര്‍ പ്രശ്നത്തില്‍ വിധി പറയുന്നത് ഒക്ടോബര്‍ 31ചൊവാഴ്ച സുപ്രിം കോടതി ഒരിക്കല്‍ കൂടി മാറ്റിവെച്ചു. രാജ്കുമാറിനെ മോചിപ്പിക്കുന്നതിന് വീരപ്പന്‍ ആവശ്യപ്പെട്ട പ്രകാരം ടാഡാ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജിയിന്മേലുള്ള വിധിയാണ് മാറ്റിവെച്ചത്.
വീരപ്പനെ പിടികൂടുന്നതിന് ഫലവത്തായ ശ്രമങ്ങള്‍ നടത്താത്തതിന് സുപ്രിം കോടതി മൂന്നംഗ ബെഞ്ച് വീണ്ടും കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളെ വിമര്‍ശിച്ചു. വീരപ്പന്റെ കൂട്ടാളികളായ ടാഡാ തടവുകാരെ വിട്ടയക്കുന്നതിന് മൈസൂര്‍ ടാഡാ കോടതി അനുവാദം നല്‍കിയത് നിയമനുസരിച്ച് നിലനില്‍ക്കത്തക്കതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റിസ് എസ്.പി.ബറുച്ച, ജസ്റിസ് മഹാപത്ര, ജസ്റിസ് വൈ.കെ.സബര്‍വാള്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വീണ്ടും സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.












Click it and Unblock the Notifications