Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞങ്ങാട്ട് സംഘര്‍ഷം

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് പടന്നയില്‍ വ്യാപകമായ സംഘര്‍ഷം. ഒകംടോബര്‍ 31 ചൊവാഴ്ച സി പി എം , മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

സി പി എമ്മിന്റെയും മുസ്ലീം ലീഗിന്റെയും ഓഫീസുകള്‍ തകര്‍ത്തു. സി പി എം ഓഫീസ് ഭാഗികമായി തീവച്ച് നശിപ്പിക്കപ്പെട്ടു. മുസ്ലീം ലീഗ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു. പടന്നയിലെ ഇ എം എസ് സഹകരണ ആശുപത്രിക്കു നേരേയും കല്ലേറുണ്ടായി.

മുസ്ലീം ലീഗ് , സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവുയുദ്ധത്തിന്റെ പ്രതീതിയില്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.

ചൊവാഴ്ച രാവിലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ പടന്ന മുണ്ട്യയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസും റെഡ്സ്റ്റാര്‍ ക്ലബും പ്രവര്‍ത്തിക്കുന്ന എ കെ ജി മന്ദിരത്തിനു മുസ്ലീം ലീഗുകാര്‍ എന്നു പറയപ്പെടുന്നവര്‍ തീ വച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ രാവിലെ പത്തരയോടെ പടന്നയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പടന്ന ടൗണിലെ മുസ്ലീം ലീഗ് ഓഫീസിനു നേരേ കല്ലേറു നടത്തി. ലീഗുകാര്‍ തിരിച്ചും കല്ലേറു നടത്തിയതായി പറയപ്പെടുന്നു. ഏതാനും സി പി എം പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

ഓഫീസ് അക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുസ്ലീംലീഗ്പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഇഎം എസ് സഹകരണാശുപത്രിക്കു നേരേ കല്ലേറു നടത്തുകയും ചെയ്തു.സി പി എം -ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിനിടയില്‍ കെ എ പി കോണ്‍സ്റ്റബില്‍ തോമസിനും പരിക്കേറ്റു.

സിപി എം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതിനു ശേഷം പടന്ന ടൗണില്‍ സംഘടിച്ചു നില്‍ക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു. പള്ളിവളപ്പില്‍ പൊലീസ് കടന്ന് നിരപരാധികളെ മര്‍ദ്ദിച്ചതായി മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിച്ചു വരുന്നു.

ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പടന്നയില്‍ കാവലുണ്ട്. മറ്റു സ്റ്റേഷനുകളിലെ പൊലീസുകാരെയും പടന്നയിലേയ്ക്ക് വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+