ഗള്‍ഫ് മലയാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്
തിരുവനന്തപുരം : ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്നവര്‍ക്കും ഗള്‍ഫ് ഇന്ത്യാക്കാര്‍ക്കും പെന്‍ഷന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് മലയാളികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നു.
സെന്റര്‍ ഫോര്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് ആന്റ് റിട്ടേണീസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്ന് വെള്ളിയാഴ്ചയാണ് മാര്‍ച്ച് നടത്തുന്നത്. സംഘടനയുടെ ചെയര്‍മാന്‍ അഡ്വ.വൈ.എ.റഹിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എ.മാത്യൂസ് എന്നിവര്‍ ഒക്ടോബര്‍ 30 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്നവരുടെ പുനരധിവാസം നടപ്പാക്കുക, ഗള്‍ഫ് ഇന്ത്യാക്കാരുടെ പേര് വോട്ടര്‍പട്ടികയിലും റേഷന്‍ കാര്‍ഡിലും ചേര്‍ക്കുക, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങളിലെ യൂസേഴ്സ് ഫീ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നത്. പ്രതിപക്ഷനേതാവ് എ.കെ. ആന്റണി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications