Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം : വിഷമദ്യദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഐക്യജനാധിപത്യമുന്നണി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും.ഹര്‍ത്താലിനെ പരോക്ഷമായി ബിജെപിയും അനുകൂലിച്ചിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എല്ലാ പരിപാടികളും പ്രതിപക്ഷം ബഹിഷ്കരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനങ്ങളും നടത്തും.

ജനങ്ങളുടേതായ എല്ലാ വികാരങ്ങളും ഹര്‍ത്താലില്‍ പ്രതിഫലിക്കുമെന്നും അക്രമമുണ്ടായാല്‍ അതിനുത്തരവാദി സര്‍ക്കാരായിരിക്കുമെന്നും യു ഡി എഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

വിഷമദ്യദുരന്തങ്ങള്‍ തടയുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ നവംബര്‍ രണ്ട് വ്യാഴാഴ്ച സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലും ഡി സി സികളുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ധര്‍ണ മാറ്റി വച്ചതായി കെ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അറിയിച്ചു. ബുധനാഴ്ച യു ഡി എഫ് ഹര്‍ത്താല്‍ നടത്തുന്ന സാഹചര്യത്തിലാണിത്.

നവംബര്‍ ആറ് തിങ്കളാഴ്ച എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ സായാഹ്നധര്‍ണയും പൊതുയോഗങ്ങളും നടത്തും.

എന്നാല്‍ മദ്യദുരന്തത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള യു ഡി എഫ് , ബി ജെ പി നേതാക്കളുടെ ശ്രമമാണ് ബുധനാഴ്ചത്തെ ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+