കല്ലുവാതുക്കല്‍ : ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ ആശുപത്രിയിലായിരുന്ന ഒരാള്‍ കൂടി മരണമടഞ്ഞു. ഒക്ടോബര്‍ 31 ചൊവാഴ്ച പുലര്‍ച്ചെയാണ് അശോകന്‍ എന്നയാള്‍ മരിച്ചത്.
ഒക്ടോബര്‍ 22 ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.
തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിഷമദ്യം കഴിച്ച നാല് പേരെക്കൂടി ഒക്ടോബര്‍ 31 ചൊവാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരമന സ്വദേശി ഷാജി, ചെമ്പഴന്തി സ്വദേശി ബാബുക്കുട്ടന്‍, ഊരുട്ടമ്പലം സ്വദേശി സത്യന്‍, മോഹന്‍കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications