Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാ സ്മരണ പുതുക്കി

തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവാഴ്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 16-ാം രക്തസാക്ഷിത്വ ദിനം സംസ്ഥാനത്ത് ദേശീയ പുനരര്‍പ്പണ ദിനമായി ആചരിച്ചു. രാവിലെ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ടു മിനിറ്റ് നേരത്തെ മൗനാചാരണവും ചടങ്ങിനോടനുബന്ധിച്ചുണ്ടായിരുന്നു.

കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വിവിധ ചടങ്ങുകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ കെ കരുണാകരന്‍, എ കെ ആന്റണി, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ഇന്ദിരാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കോണ്‍ഗ്രസ് ജില്ലാ , ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗങ്ങളും പദയാത്രകളും സംഘടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+