കോണ്‍ഗ്രസ് നേതാവ് മരിച്ചു ; ഹോട്ടല്‍ തകര്‍ത്തു
തിരുവനന്തപുരം : കിളിമാനൂരില്‍ കോണ്‍ഗ്രസ് നേതാവ് മുരളി മരിച്ചത് ഹോട്ടലുടമ മര്‍ദ്ദിച്ചതിനാലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.
ഒക്ടോബര്‍ 30 തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് മുരളി മരിച്ചത്. രാത്ര ഒമ്പതര മണിയോടെ മുരളിയുടെ മൃതദേഹവുമായി ശില്‍പ ഹോട്ടലിന് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്കരിക്കില്ലെന്നു പറഞ്ഞ് ആക്രമണം തുടങ്ങുകയായിരുന്നു.
ഹോട്ടല്‍ അടിച്ചു തകര്‍ത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് തീവച്ചു. ഒടുവില്‍ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യാമെന്ന് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പ് ലഭിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ അക്രമം മതിയാക്കിയത്.
രണ്ട് മാസം മുമ്പാണ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്ത് 26 ന് മദ്യപിച്ചെത്തിയ മുരളിയും സംഘവും ഹോട്ടലിലുണ്ടായിരുന്ന മറ്റൊരു സംഘവുമായി അടിപിടിയുണ്ടാക്കുകയും ഇതിലാണ് മുരളിക്ക് മര്‍ദ്ദനമേറ്റതുമെന്ന് ഹോട്ടലുടമ പറഞ്ഞു.
എന്നാല്‍ മുരളി മരിച്ചത് ഹോട്ടലുടമ മര്‍ദ്ദിച്ചതിനാലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications