ലാന്‍ഡിംഗ് സംവിധാനത്തിന് കേട് : വിമാനം തിരിച്ചുവിട്ടു
നെടുമ്പാശേരി: ലാന്‍ഡിംഗ് സംവിധാനത്തിലെ തകരാറ് മൂലം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയാഞ്ഞ വിമാനം ഒക്ടോബര്‍ 30 തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഐഎല്‍ (ഇന്‍സ്ട്രുമെന്റ് ലാന്റിംഗ്)സംവിധാനത്തിന്റെ ഭാഗമായ ഗൈഡ് പാത്ത് തകരാറിലായതുമൂലമാണ് വിമാനം തിരിച്ചുവിടേണ്ടിവന്നത്.
ഗൈഡ്പാത്ത് സംവിധാനം ഉടന്‍ ശരിയാക്കിയില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗൈഡ് പാത്ത്, ലോക്കസര്‍, മാര്‍ക്കല്‍ ബീക്കണ്‍ എന്നിവ ചേര്‍ന്നതാണ് ഐഎല്‍ സംവിധാനം. മഞ്ഞുവീഴ്ചയും മറ്റും മൂലം കാലാവസ്ഥ മോശമായാലും വിമാനമിറക്കുന്നതിന് സഹായകമാവുന്ന സംവിധാനമാണ് ഇത്. ഗൈഡ് പാത്ത്, ലോക്കസര്‍, മാര്‍ക്കല്‍ ബീക്കണ്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ മോശം കാലാവസ്ഥയിലും വിമാനമിറക്കാനാവൂ.
റണ്‍വേയിലെ ഗൈഡ്പാത്ത് തകരാറിലായതോടെ ഐഎല്‍ സംവിധാനം പ്രവര്‍ത്തിക്കാതായി. സപ്തംബര്‍ 25 തൊട്ട് ഗൈഡ് പാത്ത് സംവിധാനം തകരാറിലാണ്. ഇതുവരെ തകരാറ് പരിഹരിച്ചിട്ടില്ല.
മഞ്ഞുവീഴ്ചയുള്ള നവംബര്‍, ഡിസംബര്‍, ജനവരി മാസങ്ങളില്‍ ഗൈഡ് പാത്ത് പ്രവര്‍ത്തിക്കാതെ വിമാനമിറക്കാനാവില്ല. ഗൈഡ്പാത്ത് സംവിധാനം ഉടന്‍ ശരിയാക്കിയില്ലെങ്കില്‍ വിമാനം തിരിച്ചുവിടുന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കും.












Click it and Unblock the Notifications