പാറശാലയില്‍ 2000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
തിരുവനന്തപുരം: പാറശാലക്കടുത്ത് നടന്ന റെയ്ഡില്‍ രണ്ടായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഒക്ടോബര്‍ 31 ചൊവാഴ്ച നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.
പരശുക്കല്‍, കൊല്ലിയോട് റോഡിനടുത്തുള്ള കനാലിനു താഴെ ഒരു അറയില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. നിരവധി കന്നാസുകളിലായി സ്പിരിറ്റ് ശേഖരിച്ചുവെച്ചിരിക്കുകയായിരുന്നു.
കിങ്സ്ലി എന്ന അബ്കാരി കോണ്‍ട്രാക്ടറുടേതാണ് ഈ സ്പിരിറ്റെന്നാണ് അറിയുന്നത്. കിങ്സ്ലി ഒളിവിലാണ്.












Click it and Unblock the Notifications