ശിവദാസമേനോന്‍ രാജിവയ്ക്കണം : രാജഗോപാല്‍
തിരുവനന്തപുരം : മദ്യദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജി വയ്ക്കണമെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍.
ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഒക്ടോബര്‍ 31 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞു. ദുരന്തത്തിന്റെ മുഖ്യപ്രതി മാര്‍ക്സിസ്റ് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
അബ്കാരികളില്‍ നിന്നും രസീത് നല്‍കി പാര്‍ട്ടി പരിപാടികള്‍ക്കും തിരഞ്ഞെടുപ്പിനും സംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാര്‍ക്സ്സിസ്റ് നേതാക്കള്‍ മാസപ്പടി വാങ്ങിയിരിക്കുകയാണ്. മാസപ്പടിയും സംഭാവനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.
കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിനെ ബിജെപി എതിര്‍ക്കില്ല. നവംബര്‍ ഒന്ന് കേരളത്തില്‍ ബിജെപി പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും രാജഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications