ട ി വി ബന്ദിന് ആഹ്വാനം
കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ബുധനാഴ്ച ഒരു മണിക്കൂര്‍ ടെലിവിഷന്‍ ബന്ദ് ആചരിക്കാന്‍ ആഹ്വാനം. കേരള സര്‍വോദയ മണ്ഡലമാണ് ടി വി ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ടി വി സെറ്റുകള്‍ ഓഫാക്കി പ്രതിഷേധം പ്രകടിപ്പിക്കാന്‍ സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
ടെലിവിഷന്‍ പ്രചരിപ്പിക്കുന്ന മൂല്യച്യുതിക്കെതിരേ പ്രതിഷേധിക്കാനാണ് സര്‍വോദയമണ്ഡലം ടി വി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഹുരാഷ്ട്രകുത്തകകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുവാനും സര്‍വോദയ മണ്ഡലം ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications