പ്രവാസി നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണ പദ്ധതിയുമായി സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്.
നവംബര്‍ ഒന്ന് ബുധനാഴ്ച മുതലാണ് പദ്ധതി നടപ്പില്‍ വരുന്നത്. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി സുരക്ഷാ കുടുംബാരോഗ്യ പദ്ധതി വിദേശ മലയാളികളായ നിക്ഷേപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ നടപ്പാക്കാനാണ് ബാങ്കിന്റെ പരിപാടി.
50,000 രൂപ വീതം രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം, രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും എട്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഈ പദ്ധതിയിലുണ്ട്.
വിദേശ മലയാളികളുടെ ടെലിഫോണ്‍ ബില്ലുകള്‍ ബാങ്ക് തന്നെ നിക്ഷേപകരുടെ വിദേശ അക്കൗണ്ടുകള്‍ വഴി നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും എല്ലാ ശാഖകളിലും ലഭ്യമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications