Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്സി, എസ്ടി ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് ഔഷധനിര്‍മാണ രംഗത്തേക്ക്

കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സ്റേറ്റ് ഫെഡറേഷന്‍ ഒഫ് എസ്സി, എസ്ടി ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ആയുര്‍വേദ, ഔഷധ നിര്‍മാണ വിപണന രംഗത്തേക്ക് പ്രവേശിക്കുന്നു.

ആയുര്‍ധാര എന്ന പേരില്‍ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഔഷധങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കുകയാണ് ഫെഡറേഷന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ.നന്ദകുമാറും എസ്.സുന്ദരമാണിക്യവും അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടെ തൃശൂരിലെ അഞ്ചേരിയിലാണ് ഫെഡറേഷന്റെ ഔഷധ നിര്‍മാണശാല തുടക്കത്തില്‍ 20 ഔഷധങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനം ആദ്യവര്‍ഷത്തില്‍ തന്നെ ഔഷധങ്ങളുടെ എണ്ണം 400 ആക്കി ഉയര്‍ത്തും. കേരളത്തിലെ വനവിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന് അവകാശം ലഭിച്ചിട്ടുള്ള ഫെഡറേഷന്‍ ആദിവാസികളില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ചാണ് ഔഷധ നിര്‍മാണം നടത്തുന്നത്. നേരത്തെ ഔഷധിക്കും മറ്റും വിറ്റിരുന്ന വനവിഭവങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യാനുള്ള പദ്ധതി ഈയിടെയാണ് ആവിഷ്കരിച്ചത്.

വനത്തില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ചേരുവകളായതിനാല്‍ ഈ ഔഷധങ്ങള്‍ക്ക് കൂടുതല്‍ ഗുണമേന്മയും ഫലവും ലഭിക്കുമെന്ന് ഫെഡറേഷന്‍അധികൃതര്‍ അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ജിഎംപി നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഔഷധ നിര്‍മാണത്തിനായി ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്താന്‍ പരീക്ഷണശാലയും അഞ്ചേരിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

1.2 കോടി രൂപയാണ് ഔഷധ നിര്‍മാണശാലയുടെ മുതല്‍മുടക്ക്. ആദ്യവര്‍ഷം 50 ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നീതി, ത്രിവേണി, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളിലൂടെ ഔഷധങ്ങള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും ഷോറൂമുകള്‍ തുറക്കും. ഓണ്‍ലൈന്‍ വ്യാപാരവും ഫെഡറേഷന്‍ ആലോചിക്കുന്നുണ്ട്. ഔഷധങ്ങള്‍ കയറ്റുമതി ചെയ്യാനും പരിപാടിയുണ്ട്. ആയുര്‍വേദ വൈദ്യന്മാരുടെ സഹായത്തോടെ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും പദ്ധതി തയാറായി വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+