ഛത്തീസ്ഗഢ് നിലവില്‍ വന്നു
റായിപ്പൂര്‍ : ഇന്ത്യയുടെ 26ാം സംസ്ഥാനമായി ഛത്തീസ്ഗഢ് നിലവില്‍ വന്നു. പുതിയ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി കോണ്‍ഗ്രസ് വക്താവ് അജിത് ജോഗിയാണ്.
ഒക്ടോബര്‍ 31 ചൊവാഴ്ച അര്‍ദ്ധരാത്രിയാണ് മദ്ധ്യപ്രദേശ ിലെ റായ്പൂര്‍ മേഖലയടങ്ങിയ ഛത്തീസ്ഗഢ് സംസ്ഥാനം നിലവില്‍ വന്നത്. ജോഗിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പദത്തില്‍ കണ്ണുണ്ടായിരുന്ന വി.സി.ശുക്ലയുടെ പക്ഷക്കാര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിച്ചില്ല.
90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 48 അംഗങ്ങളുണ്ട്. ശുക്ലയുടെ പക്ഷത്തുള്ള ഏഴ് അംഗങ്ങളാണ് ജോഗിക്കെതിരായി നില്‍ക്കുന്നത്. ഛത്തീസ്ഗഢില്‍ 37 ശതമാനം ജനങ്ങളും ഗിരിവര്‍ക്കാരാണ്. ഗിരിവര്‍ക്കാരനായതും മുഖ്യമന്ത്രിയാവുന്നതില്‍ ഈ പഴയ സിവില്‍ സര്‍വീസുകാരനെ സഹായിച്ചു.












Click it and Unblock the Notifications