ഛോട്ടാരാജന്: മുംബൈ പൊലീസ് വെറും കയ്യോടെ മടങ്ങുന്നു
ദില്ലി: അധോലോക നായകന് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിനായി തായ്ലണ്ടിലേക്ക് കഴിഞ്ഞ മാസം പുറപ്പെട്ട മുംബൈ പൊലീസ് സംഘം വെറും കയ്യോടെ മടങ്ങുന്നു. രാജനെ തത്കാലം വിട്ടു തരാനാവില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാരുമായി തങ്ങള്‍ക്ക് നേരിട്ടു സംസാരിക്കണമെന്നും തായ് അധികൃതര്‍ വ്യക്തമാക്കിയതിനെത്തുടര്ന്നാണിത്.
രാജനെ വിട്ടു കിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ തായ് ലണ്ട് സര്‍ക്കാരിനോട് നേരിട്ടാവശ്യപ്പെടണമെന്നതാണ് തായ് അധികൃതരുടെ നിലപാട് .
നവംബര്‍ ഒന്ന് ബുധനാഴ്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ചോട്ടാരാജനെയും ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റ് അധോലോക നായകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയുമായി ചര്‍ച്ച നടത്താന്‍ ദില്ലിയിലെത്തിയതായിരുന്നു ഭുജ്ബല്‍ .
ഇന്ത്യയും തായ്ലണ്ടുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവില്ലാത്തതാണ് ഛോട്ടാരാജന്റെ കൈമാറ്റക്കാര്യത്തില്‍ താമസം വരുത്തുന്നത്. ഇത്തരം നിയമപ്രശ്നങ്ങളെപ്പറ്റി ഇന്ത്യാ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് തായ് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് മുംബൈ പൊലീസ് ടീമിന് രാജനുമായി മടങ്ങാനാവാത്തതെന്ന് ഭുജ്ബല്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊലീസ് ടീമിനെ തല്ക്കാലം തിരിച്ചു വിളിക്കുകയാണ്. എന്നാല്‍ മുംബൈ പൊലീസ് ഛോട്ടാരാജന്റെ കുറ്റകൃത്യ പശ്ചാത്തലം വ്യക്തമാക്കുന്ന രേഖകളെല്ലാം തായ് അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.
അദ്വാനിക്കു പുറമേ കേന്ദ്രവിദേശ കാര്യമന്ത്രി ജസ്വന്ത് സിംഹുമായും താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും എത്രയും വേഗം അടുത്ത നടപടികള്‍ സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പു നല്‍കിയതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നായകരേയും കുടുക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്- ഭുജ്ബല്‍ വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications