അബ്കാരി കേസ്: പ്രത്യേക കോടതി വന്നേക്കും
തിരുവനന്തപുരം : അബ്കാരി കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍.
ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതികള്‍ക്ക് അബ്കാരി കേസുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കുന്നതിന്റെ നിയമവശത്തെക്കുറിച്ചും പഠിച്ചുവരികയാണെന്നും നവംബര്‍ ഒന്ന് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ ശിവദാസമേനോനും മുഖ്യമന്ത്രി ഇ.കെ.നായനാരും അറിയിച്ചു.
ശിവദാസമേനോന്‍ രാജി വയ്ക്കില്ലെന്ന് നായനാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് മമ്യദുരന്തമുണ്ടായി 78 പേര്‍ മരിച്ചിട്ടും അന്നത്തെ എക്സൈസ് മന്ത്രി രാജി വച്ചില്ലെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications