Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ചെയ്തില്ല, മരുന്നു കടകള്‍ക്കു വിലക്ക്

തിരൂര്‍:മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍ നടത്തിയ കടയടപ്പു സമരത്തില്‍ നിന്നും വിട്ടു നിന്ന ചില വ്യാപാരികള്‍ക്കെതിരേ ഉപരോധം നടത്തുന്നതായി പരാതി.

ഒക്ടോബര്‍ അഞ്ചിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന കോഴിക്കോട് ജില്ലയിലെ 25 മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് സംഘടനയുടെ ജില്ലാ നേതൃത്വം പകപോക്കല്‍ നടപടികള്‍ കൈക്കൊള്ളുന്നത്.

സ മരത്തില്‍ നിന്നും വിട്ടു നിന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മരുന്ന് വിതരണം ചെയ്യരുതെന്നും ഓര്‍ഡര്‍ എടുക്കാനോ കുടിശിക പിരിക്കാനോ പോകരുതെന്നുമാണ് മരുന്ന് മൊത്ത വിതരണക്കാര്‍ക്ക് ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ലക്ഷങ്ങളുടെ കുടിശിക കിട്ടാനുള്ള മരുന്നു വിതരണക്കാര്‍ സംഘടനയുടെ നിര്‍ദ്ദേശത്തോട് അനുകൂലിച്ചിട്ടില്ല. മരുന്നു വിതരണം നടത്തിയില്ലെങ്കില്‍ കുടിശിക നല്‍കില്ലെന്ന നിലപാടിലാണ് വിലക്കുള്ള മരുന്നുകടക്കാര്‍.

മൊത്തവിതരണക്കാര്‍ തങ്ങള്‍ക്കെതിരേ തിരിയുമെന്നു മനസ്സിലാക്കിയ സംഘടനാനേതൃത്വം കോഴിക്കോട് യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+