യുഡിഎഫ് ഹര്‍ത്താല്‍ ബന്ദായി
തിരുവനന്തപുരം: മദ്യദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ശിവദാസമേനോന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നവംബര്‍ ഒന്ന് ബുധനാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബന്ദായി.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി ബസ്സുകളും ഇരുചക്രവാഹനങ്ങളുമല്ലാതെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. മിക്ക സ്കൂളുകള്‍ക്കും ഹര്‍ത്താലായതിനാല്‍ സ്കൂള്‍ അധികൃതര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കേരളപ്പിറവി ദിനാഘോഷങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു.
പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, മെഡിക്കല്‍ സ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പരുമല പെരുന്നാള്‍ നടക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര താലൂക്കുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല.












Click it and Unblock the Notifications