ഇന്ന് കേരളപ്പിറവി ദിനം
ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്ന് 44 വര്‍ഷം തികയുകയാണ്. സ്വാതന്ത്യ്രാനന്തരം ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍ ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളമെന്ന് കൊച്ചു സംസ്ഥാനവും പിറവിയെടുത്തു.
പൊതുജനാരോഗ്യ സംരക്ഷണത്തിലും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയിലും അഭിമാനിക്കുകയും അല്‍പ്പം അഹങ്കരിക്കുകയും ചെയ്ത മലയാളി മനസ്സിന് തല കുനിക്കാന്‍ വിഷമദ്യ ദുരന്തം എന്ന പിറന്നാള്‍ സമ്മാനവും കിട്ടി. ദൈവത്തിന്റെ സ്വന്തം നാട് ഇനി ടൂറിസ്റുകള്‍ക്കിടയില്‍ വിഷമദ്യത്തിന്റെയും നാട് എന്ന് കൂടി അറിയപ്പെട്ടാല്‍ തല കുനിച്ച് നില്‍ക്കാനല്ലേ ഇനി മലയാളിക്ക് കഴിയുകയുള്ളു.
മുഖ്യമന്ത്രിയും ഗവര്‍ണറും കേരളപ്പിറവിയോടനുബന്ധിച്ച് മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട കേരളം പല മേഖലകളിലും കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ സി.രംഗരാജന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
പൊതുജനാരോഗ്യത്തിലും സാക്ഷരതയിലും അധികാരവികേന്ദ്രീകരണത്തിലും കേരളം മികച്ച നേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കേരളപ്പിറവി ദിന സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications