കേരളത്തിലെ ലോഡ്ഷെഡിംഗ് നിര്‍ത്തി
തിരുവനന്തപുരം: കേരളത്തിലെ ലോഡ്ഷെഡിംഗ് നവംബര്‍ ഒന്ന് ബുധനാഴ്ച നിര്‍ത്തലാക്കി.1996 ജനവരി മുതല്‍ തുടര്‍ന്ന് വരുന്ന അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ആണ് നിര്‍ത്തിയത്.
ഇനി മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി ലഭിക്കുമെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുമുന്നണിയുടെ ഭരണകാലത്ത് 876 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്പാദിപ്പിക്കാനായി.
കേരളത്തിന് 2250 മുതല്‍ 2400 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളിടത്ത് ഇപ്പോള്‍ 2891.1 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അധികവൈദ്യുതി പവര്‍ ട്രേഡിംഗ് കോര്‍പറേഷന് വില്ക്കും.
മധുരയില്‍ നിന്നും തിരുവനന്തപുരം,കായംകുളം,മാടക്കത്തറ,കോഴിക്കോട് വഴി മൈസൂരിലേക്ക് ഒരു പവര്‍ ഹൈവേ സ്ഥാപിക്കുന്നതിന് പവര്‍ ഗ്രിഡ് കോര്‍പറേഷനുമായി കരാറൊപ്പുവെച്ചിട്ടുണ്ട്.ഇതിനുവേണ്ടി തിരുവനന്തപുരത്തെ പോത്തന്‍കോട് 400 കെവി സബ്സ്റേഷന്‍ സ്ഥാപിക്കും-മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications