കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജില്ല ഇനി പാമോയില്‍ വിമുക്തം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ആദ്യ പാമോയില്‍ വിമുക്ത ജില്ലയെന്ന ഖ്യാതി കോഴിക്കോടിനു സ്വന്തം. നവംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ജില്ലയെ പാമോയില്‍ വിമുക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു.

കേരകര്‍ഷകരുടെ രക്ഷയ്ക്കായാണ് കോഴിക്കോട്ടെ വ്യാപാര സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും ഈ തീരുമാനം എടുത്തിരിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഒക്ടോബര്‍ 31 ചൊവാഴ്ച മുതല്‍ പാമോയില്‍ വില്‍പന നടത്തരുതെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. ഹസന്‍കോയ വ്യക്തമാക്കി.

ജില്ലയിലെ ഹോട്ടലുകളില്‍ ഇനി മുതല്‍ പാമോയില്‍ ഉപയോഗിക്കില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. ബേക്കറിക്കാര്‍ വെളിച്ചെണ്ണയോ വനസ്്പതിയോ മതിയെന്ന നിലപാടിലാണ്. പട്ടണത്തിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്റ്റോക്ക് തീര്‍ന്നാല്‍ പിന്നെ വില്‍പനയുണ്ടാവില്ല.

ഉപഭോക്തൃ സമിതികളും കര്‍ഷക സംരക്ഷണ സമിതികളും നാട്ടിന്‍പുറങ്ങളില്‍ പാമോയില്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ജില്ലയില്‍ വെളിച്ചെണ്ണ ഉപഭോഗം കൂടിയിട്ടുണ്ട്.

ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും പാമോയില്‍ ബഹിഷ്കരിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

നവ ംബര്‍ 10 വെള്ളിയാഴ്ച കോഴിക്കോട്ട് നടത്തുന്ന വിപുലമായ കണ്‍വന്‍ഷനോടെ പാമോയില്‍ ഉപരോധം പൂര്‍ണമാകും.

ജില്ലയില്‍ ആദ്യമായി പാമോയില്‍ ബഹിഷ്കരിച്ച് മാതൃക കാട്ടിയ കൂരാച്ചുണ്ടില്‍ ഒക്ടോബര്‍ 31 ചൊവാഴ്ച ഇറക്കുമതി എണ്ണയ്ക്കെതിരേ മനുഷ്യച്ചങ്ങല തീര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X